Friday, 8 August 2014

മലയാളം കവിത - കുളിർ മഴ













ഴുകുന്ന പുഴ തൻ മാറിലേക്കണയുന്ന 
അഴകുള്ള മഴയാണ് നീ 

മഴവില്ല് വിരിയുന്ന മാനത്തു -
നിന്നുതിരും മലർ ബാണ മനമോഹിനി 

കളകളമൊഴുകുന്ന പുഴയിലേക്കമരുന്ന -
കാലപ്രവാഹിനി നീ

കതിരൊളി വീശുന്ന വയലിലേക്കൊഴുകുന്ന -
കുളിരുള്ള സലിലമായ് നീ 

വെള്ളിടി വെട്ടുന്ന മാനത്തുനിന്നുതിരും -
അഴകുള്ള മണികളായ്  നീ 

ഹിമവാന്റെ  വിരിമാറിൽ പുളകങ്ങൾ -
സൃഷ്ടിച്ച പ്രണയപയോനിധി നീ 

ദിവ്യ പ്രവാഹിനി ഗംഗയായ് ഒഴുകി നീ -
മനുജ പാപങ്ങൾ കഴുകുന്നൊരമ്മയായ് 

ഒഴുകുക മധുരമുളോർമ്മയായ് എൻ -
മനോ മരുഭൂവ് നനക്കുന്ന ദേവിയായ്  


രചയിതാവ് -കൃഷ്ണകുമാർ പെരുമ്പളം 


Copy Right @ എ.വി .കൃഷ്ണകുമാർ  പെരുമ്പളം 


No comments:

Post a Comment