" മദ്യം വിഷമാണ് ..അത് ഉണ്ടാക്കരുത് ...കൊടുക്കരുത് ..കുടിക്കരുത് "- ശ്രീ നാരായണ ഗുരു ദേവൻ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhp3sCfNADh-MwC53YWt2ihO3MKOHyPWi02EVQyq5X83NTydt1M0hLeofrvYJgV7k7elPQZQYQCQFzqaohn9VOomebW7R4XwdrxNiJIv6tiXDvPyCwNIw8CAaLUZya7MONtSWNmubDJQmU/s1600/alcohol-cartoon-gif.gif)
'ഇനിയും അമ്മമാരുടെ കണ്ണീർ ഇവിടെ വീഴരുത് ....പൈതങ്ങളുടെ ദീന രോദനം ഇവിടെ മുഴങ്ങരുത് ....ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടാകരുത് എന്ന പ്രാർഥനയോടെ .........
മദ്യം മണക്കുന്ന മലയാളി
പട്ടണമങ്ങനെ ചുറ്റും നേരം പട്ടകടയുടെ
'മുന്നിലൊരുത്തൻ' പട്ടയടിച്ചു മറിഞ്ഞു
പെരണ്ടു തിമിർക്കും കാഴ്ചകൾ കണ്ടു
പട്ടിണി കൊണ്ടുമരിക്കുന്നിവിടെ പെറ്റ
വയറും പൈതങ്ങളുമിന്നിവിടെ കേരള നാട്ടിൽ
ഈ 'കൊലയാളികൾ' തൻ മുന്നിൽ
കിട്ടിയ കാശിനു വെള്ളമടിച്ചു പതിവ്രതയാം
ഭാര്യയെ കെട്ടിയടിച്ചും ,പൊട്ടിയ കഞ്ഞി -
കലവുമുടച്ചും വട്ടു പിടിച്ചയീ കേരള നാട്
മുഴു വട്ടുപിടിച്ചയീ കേരള നാട്
കുടിയന്മാരുടെ കെടുതികൾ മാറ്റാൻ
സർക്കാർ വകയീ ബിവറേജുകളും
"മദ്യ നിരോധന മുദ്രാവാക്യം" വീഞ്ഞി -
ലൊഴുക്കും അച്ചന്മാരും
പള്ളികളരമന ബംഗ്ളാവുകളിൽ
വെള്ളമടിക്കും കുഞ്ഞാടുകളും
ബഹുരസമീ കേരള നാട്
"മദ്യ നിരോധനം സിന്ദാബാദ് "
അറിയുക കേരള പൂർവ്വ ചരിത്രം
അറിയുക നിന്നിലെ നിന്നെ
അറിയുക ഈ അറിവിനുമപ്പുറ-
മറിവായ് വിളങ്ങുമീശ്വരനെ
പൊട്ടിചെറിയുക പട്ടകുപ്പികൾ
പട്ടിണി മാറ്റാൻ ഹേ മനുഷ്യാ.....
പാനം ചെയുക ആത്മാനന്ത -
രസത്തിൻ പുതു ലഹരിയെ നീ
ധ്യാനിച്ചീടുക നിത്യവുമീശനെ പുതു-
ബോധത്തിൻ പുത്തനുണർവായ്
ഉയരുക ഉയരുക പരമാനന്ത
പർവത ശിഖര തലങ്ങളിൽ നീ
രചന -കൃഷ്ണകുമാർ പെരുമ്പളം
Copy Right @ A.V Krishnakumar Perumpalam