Friday, 1 April 2016

അഘോരികൾ

അഘോരികൾ


ആത്മജ്ഞാനത്തിൻ അനുഭൂതി തലം വിടർന്നു.....
 അഘോരി ആനന്ദനൃത്തത്തിലാറാടി ഉണർന്നു....
കാലഭൈരവന്റെ കാൽചിലങ്ക തൻനാദം
പ്രപഞ്ച കാലത്തിൻ കളി തട്ടിൽ കിലുങ്ങവേ
കാമനെ യെരിച്ച ആഗ്നി നേത്രങ്ങളിൽ  നിന്നു  മുതിരുന്നിതാ അശ്രു ഭക്തന്റെ പ്രാർത്ഥനയിൽ....
 അഘോരിയുമാറാടി ശിവ നൃത്ത താളലയത്തിൽ......
ഈ കൈലാസ ഭൂമിയിൽ, ശിവോഹ മന്ത്രനിർഝരിയിൽ......




Tuesday, 26 August 2014

മലയാളം കവിത-മദ്യം മണക്കുന്ന മലയാളി



" മദ്യം വിഷമാണ് ..അത് ഉണ്ടാക്കരുത് ...കൊടുക്കരുത് ..കുടിക്കരുത് "- ശ്രീ നാരായണ ഗുരു ദേവൻ 

















'ഇനിയും അമ്മമാരുടെ കണ്ണീർ ഇവിടെ വീഴരുത് ....പൈതങ്ങളുടെ ദീന രോദനം ഇവിടെ മുഴങ്ങരുത് ....ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടാകരുത്  എന്ന പ്രാർഥനയോടെ .........

മദ്യം മണക്കുന്ന മലയാളി 

പട്ടണമങ്ങനെ ചുറ്റും നേരം പട്ടകടയുടെ 
'മുന്നിലൊരുത്തൻ' പട്ടയടിച്ചു മറിഞ്ഞു 
പെരണ്ടു തിമിർക്കും കാഴ്ചകൾ കണ്ടു  

പട്ടിണി കൊണ്ടുമരിക്കുന്നിവിടെ പെറ്റ
 വയറും പൈതങ്ങളുമിന്നിവിടെ കേരള നാട്ടിൽ
 ഈ 'കൊലയാളികൾ' തൻ മുന്നിൽ 

കിട്ടിയ കാശിനു വെള്ളമടിച്ചു പതിവ്രതയാം 
ഭാര്യയെ കെട്ടിയടിച്ചും ,പൊട്ടിയ കഞ്ഞി -
കലവുമുടച്ചും വട്ടു പിടിച്ചയീ കേരള നാട് 
മുഴു   വട്ടുപിടിച്ചയീ    കേരള നാട് 

കുടിയന്മാരുടെ കെടുതികൾ മാറ്റാൻ 
സർക്കാർ വകയീ ബിവറേജുകളും 
"മദ്യ നിരോധന മുദ്രാവാക്യം" വീഞ്ഞി -
ലൊഴുക്കും അച്ചന്മാരും 
പള്ളികളരമന ബംഗ്ളാവുകളിൽ 
വെള്ളമടിക്കും കുഞ്ഞാടുകളും 
ബഹുരസമീ കേരള നാട്
 "മദ്യ നിരോധനം സിന്ദാബാദ് "

അറിയുക കേരള പൂർവ്വ ചരിത്രം 
അറിയുക നിന്നിലെ നിന്നെ 
അറിയുക ഈ അറിവിനുമപ്പുറ-
മറിവായ് വിളങ്ങുമീശ്വരനെ 

പൊട്ടിചെറിയുക   പട്ടകുപ്പികൾ 
പട്ടിണി മാറ്റാൻ ഹേ മനുഷ്യാ.....
പാനം ചെയുക ആത്മാനന്ത -
രസത്തിൻ പുതു ലഹരിയെ നീ 

ധ്യാനിച്ചീടുക നിത്യവുമീശനെ പുതു- 
ബോധത്തിൻ പുത്തനുണർവായ് 
ഉയരുക ഉയരുക പരമാനന്ത 
പർവത ശിഖര തലങ്ങളിൽ നീ   

രചന -കൃഷ്ണകുമാർ പെരുമ്പളം



Copy Right @ A.V Krishnakumar Perumpalam


Sunday, 10 August 2014

മലയാളം കവിത - ശിവ ബോധം



കവിത വായിക്കാൻ ചിത്രത്തിൽ Click ചെയ്യുക 



Friday, 8 August 2014

മലയാളം കവിത-അഗ്നി താണ്ഡവം



 




















കവിത വായിക്കാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക


 രചയിതാവ് -കൃഷ്ണകുമാർ പെരുമ്പളം 


Copy Right @ എ.വി .കൃഷ്ണകുമാർ  പെരുമ്പളം

മലയാളം കവിത -പ്രണയിനി
















പ്രണയിനി 

കണ്ടിട്ടുമിനെന്നെ  കാണാതെ  പോകുവ -
തെന്തിനാണെൻ   പ്രിയ കൂട്ടുകാരി 
കാർമുകിൽ വർണന്റെ തിരുനടതന്നിൽ -
നിന്നകലുന്നതെന്തിനെൻ  നാട്ടുകാരി 

കാലപ്രവാഹത്തിനാഴിയിൽ  വിലയിച്ച 
നഷ്ട സ്വപ്നങ്ങളെ ഓർത്തുവോ  നീ 
കാലം മറച്ചൊരാ പ്രണയാഗ്നിനാള- 
കരിന്തിരി വെട്ടത്തെ കണ്ടുവോ നീ 

ആഴത്തിൽ നിൻ മനോഗർത്തത്തിലാണ്ടൊരെൻ -
 ഗീതത്തെ വീണ്ടുമിന്നോർത്തുവോ നീ   
പാടി പതിഞ്ഞൊരെൻ ഗാനത്തിൻ ശീലുകൾ 
വാടിയ പൂപോൽ  കൊഴിഞ്ഞിടവേ 

അകലുന്ന നിൻ പാദധൂളികൾക്കിടയിലായ് 
മറയുന്നു ഞാനും, നിന്നോർമകളും
ഇനിയും വരാത്തൊരാ പ്രണയാഗ്നി നാളുകൾ -
ക്കരികിലാണിനിയെന്റെ ജന്മം  


രചയിതാവ് -കൃഷ്ണകുമാർ പെരുമ്പളം 


Copy Right @ എ.വി .കൃഷ്ണകുമാർ  പെരുമ്പളം 

  





മലയാളം കവിത - കുളിർ മഴ













ഴുകുന്ന പുഴ തൻ മാറിലേക്കണയുന്ന 
അഴകുള്ള മഴയാണ് നീ 

മഴവില്ല് വിരിയുന്ന മാനത്തു -
നിന്നുതിരും മലർ ബാണ മനമോഹിനി 

കളകളമൊഴുകുന്ന പുഴയിലേക്കമരുന്ന -
കാലപ്രവാഹിനി നീ

കതിരൊളി വീശുന്ന വയലിലേക്കൊഴുകുന്ന -
കുളിരുള്ള സലിലമായ് നീ 

വെള്ളിടി വെട്ടുന്ന മാനത്തുനിന്നുതിരും -
അഴകുള്ള മണികളായ്  നീ 

ഹിമവാന്റെ  വിരിമാറിൽ പുളകങ്ങൾ -
സൃഷ്ടിച്ച പ്രണയപയോനിധി നീ 

ദിവ്യ പ്രവാഹിനി ഗംഗയായ് ഒഴുകി നീ -
മനുജ പാപങ്ങൾ കഴുകുന്നൊരമ്മയായ് 

ഒഴുകുക മധുരമുളോർമ്മയായ് എൻ -
മനോ മരുഭൂവ് നനക്കുന്ന ദേവിയായ്  


രചയിതാവ് -കൃഷ്ണകുമാർ പെരുമ്പളം 


Copy Right @ എ.വി .കൃഷ്ണകുമാർ  പെരുമ്പളം